കോഴിക്കോട്: തന്നെ പരിഹസിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.പി.വീരേന്ദ്രകുമാര്‍ രംഗത്ത്.
രണ്ടായിരം വോട്ടിന് കോണ്‍ഗ്രസ് തോറ്റ സ്ഥലത്ത് തന്നെ നിര്‍ത്തി രണ്ടു ലക്ഷം വോട്ടിന് തോല്‍പ്പിച്ചായിരുന്നു യുഡിഎഫിന്റെ സഹായമെന്നാണ് അദ്ദേഹം പറഞ്ഞത്.
തെരഞ്ഞെടുപ്പിന് മുന്‍പ് വെറുതെ നിന്നു തന്നാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് പറഞ്ഞത്. അങ്ങനെ നിന്നു കൊടുത്ത തന്നെ രണ്ടു ലക്ഷം വോട്ടിന് അവര്‍ തോല്‍പ്പിക്കുകയായിരുന്നു. മുന്നണി വിടുമ്പോള്‍ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സ്വഭാവം തനിക്കില്ല, വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
യുഡിഎഫ് വിട്ടുപോയതിനെ തുടര്‍ന്ന് ലോക് താന്ത്രിക് ജനതാദളിന് എന്ത് കിട്ടിയെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇക്കാര്യം എം.പി.വീരേന്ദ്രകുമാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുഡിഎഫ് വിട്ട് എല്‍ഡിഎഫിനൊപ്പം പോയ പാര്‍ട്ടിക്ക് എന്താണ് ഗുണമുണ്ടായതെന്നും ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആലോചിക്കേണ്ടതാണെന്നും വീരേന്ദ്രകുമാറിനോട് സഹതാപം മാത്രമാണ് ഉള്ളതെന്നും ചെറിയ പാര്‍ട്ടികളെ വിഴുങ്ങുന്ന സമീപനമാണ് സിപിഎമ്മിനുള്ളതെന്നും സിപിഐയും സിപിഎമ്മും അല്ലാതെ മറ്റ് പാര്‍ട്ടികള്‍ക്കൊന്നും എല്‍ഡിഎഫില്‍ നിലനില്‍പ്പില്ലെന്നും ചെന്നിത്തല പരിഹസിച്ചിരുന്നു.