തൃശൂര്‍: പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതു വരെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷനായി അടുത്ത മാസം വരെ തുടരുമെന്ന് അറിയിച്ചു.
അടുത്തമാസം കോഴിക്കോട് നടക്കുന്ന സംസ്ഥാന റാലിക്ക് ശേഷമായിരിക്കും പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നത്. ഇന്ന് തൃശൂരില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം.
ജനതാദള്‍ (എസ്) ലോക് താന്ത്രിക് ജനതാദള്‍ ലനവും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ലയനത്തിനുള്ള താത്പര്യം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയ നേതൃത്വം എം.പി. വീരേന്ദ്ര കുമാറുമായി ചര്‍ച്ച നടത്തും.