കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനു വോട്ടു ചെയ്യില്ലെന്ന് എം.പി. വീരേന്ദ്രകുമാര്‍ എംപി.
എന്‍ഡിഎ സ്ഥാനാര്‍ഥിക്കു ജെഡിയു പിന്തുണ പ്രഖ്യാപിച്ചിച്ചതിനു പിന്നാലെയാണ് വീരേന്ദ്രകുമാര്‍ നയം വ്യക്തമാക്കിയത്.
കോവിന്ദിനു വോട്ടു ചെയ്യില്ലെന്നു ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാറിനെ അറിയിച്ചിട്ടുണ്ടെന്നും ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാനാണ് നിതീഷ് കുമാര്‍ നിര്‍ദേശിച്ചതെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
കേരള ഘടകം എന്‍ഡിഎയ്ക്കു വോട്ട് ചെയ്യില്ലെന്നും കോണ്‍ഗ്രസ് മുന്നണി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിക്കാവും വോട്ട് ചെയ്യുകയെന്നും ജെഡിയു നേരത്തെ അറിയിച്ചിരുന്നു.