എം.പി. വിരേന്ദ്രകുമാര്‍ രാജ്യസഭയിലേക്ക് ; ജയം 89 വോട്ടുകള്‍ നേടി

MP Veerendrakumar

ന്യൂഡല്‍ഹി : രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എം.പി. വിരേന്ദ്രകുമാറിന് ജയം. 89 വോട്ടുകള്‍ നേടിയാണ് വിരേന്ദ്രകുമാര്‍ വിജയിച്ചത്.എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വീരേന്ദ്ര കുമാര്‍ മത്സരിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി. ബാബു പ്രസാദാണ് വിരേന്ദ്രകുമാറിനെതിരെ മത്സരിച്ചത്. ഇടതുമുന്നണി (എല്‍ ഡി എഫ്) യുടെ ഒരു വോട്ട് അസാധുവായി. 90 വോട്ടാണ് എല്‍ ഡി എഫിന്റെ ഭാഗത്തുനിന്ന് പോള്‍ ചെയ്തത്.

യു ഡി എഫ് സ്ഥാനാര്‍ഥി ഡി ബാബുപ്രസാദിന് 40 വോട്ട് ലഭിച്ചു. 41 വോട്ടുകളാണ് യു ഡി എഫിന് ഉണ്ടായിരുന്നത്. എന്നാല്‍ ടി എ അഹമ്മദ് കബീര്‍ വോട്ട് രേഖപ്പെടുത്തിയില്ല. 139 അംഗങ്ങളാണ് സംഭയിലുള്ളത്. ഇതില്‍ 130 വോട്ടുകളാണ് പോള്‍ ചെയ്തത്. കേരളാ കോണ്‍ഗ്രസിന്റേത് അടക്കം 9 പേര്‍ വോട്ട് രേഖപ്പെടുത്തിയില്ല.

Top