ന്യൂഡല്‍ഹി : പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിനുള്ള സഹായം ആവശ്യപ്പെട്ട് സംസ്ഥാന എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങുമായി കൂടികാഴ്ച നടത്തും.
രാവിലെ 10.45നാണ് കൂടിക്കാഴ്ച. രാജ്‌നാഥ്‌സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആരോഗ്യമന്ത്രി ജെപി നദ്ദ, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്, ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ എന്നിവരെയും എംപി മാര്‍ കാണും.
അതേസമയം പ്രധാനമന്ത്രിയെ കാണാനും എംപി മാര്‍ സമയം തേടിയിട്ടുണ്ട്. എകെ ആന്റണിയുടെയും പി കരുണാകരന്റെയും നേതൃത്വത്തില്‍ ഉള്ള സംഘത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് എംപിമാരും ഉണ്ടാകും.