തിരുവനന്തപുരം: കോണ്‍ഗ്രസ് എംപിമാരുടെ നിലപാട് മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എംപിമാരുടെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ബെന്നി ബഹനാന്റെയും കെ മുരളീധരന്റെയും രാജിയില്‍ മുല്ലപ്പള്ളി അതൃപ്തി പ്രകടിപ്പിച്ചു. ഇരുവരുടെയും രാജി പാര്‍ട്ടിക്ക് ക്ഷീണമായി. എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്നും ഇരട്ട പദവിയില്‍ എംഎല്‍എമാര്‍ സ്ഥാനങ്ങള്‍ രാജി വച്ചിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബെന്നി ബഹനാന്‍ രാജി വച്ചതിന് പിന്നാലെ എ ഗ്രൂപ്പില്‍ തര്‍ക്കം രൂക്ഷമായെന്നാണ് വിവരം. ബെന്നി ബഹനാനോട് അനീതി കാട്ടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഗ്രൂപ്പിന് വേണ്ടിയാണ് കഴിഞ്ഞ തവണ ബെന്നി ബഹനാന് സീറ്റ് നിഷേധിക്കപ്പെട്ടത്.