പുതിയ എംപിവിക്ക് മറാസോ എന്ന് പേരിട്ട് മഹീന്ദ്ര. സ്രാവെന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കാണ് മറാസോ. എംപിവിയുടെ ലോഗോയിലും കാണാം സ്രാവിന്റെ ചിഹ്നം. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ തെക്കെ അമേരിക്കന്‍ സാങ്കേതിക വിഭാഗമാണ് മഹീന്ദ്ര മറാസോയെ രൂപകല്‍പന ചെയ്തു വികസിപ്പിച്ചത്. 11 മുതല്‍ 17 ലക്ഷം രൂപ വരെ മറാസോയ്ക്ക് വിപണിയില്‍ വില പ്രതീക്ഷിക്കാം.
സറൗണ്ട് കൂളിംഗ് ടെക്നോളജിയോടുള്ള എസി വെന്റുകളാണ് മറാസോയുടെ പ്രധാന വിശേഷം. മേല്‍ക്കൂരയിലായിരിക്കും എസി വെന്റുകള്‍. പുറമെ നിന്നുള്ള ശബ്ദം അകത്തു കടക്കില്ലെന്നാണ് കമ്പനിയുടെ വാദം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പിയാനൊ ബ്ലാക് നിറത്തില്‍ ഡാഷ്ബോര്‍ഡ് ഒരുങ്ങും. 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിന്‍ മറാസോയില്‍ തുടിക്കുമെന്നാണ് സൂചന. എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മറാസോ പെട്രോളും വിപണിയില്‍ അണിനിരക്കും.