തിരുവനന്തപുരം: ദക്ഷിണ മേഖലാ ഐജി എം.ആര്‍. അജിത് കുമാറിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കമ്മീഷറായിരുന്ന ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യുട്ടേഷനിലേക്ക് പോകും.
തിരുവനന്തപുരം കമ്മീഷണറായിരുന്ന ബലറാം കുമാർ ഉപാദ്ധ്യായയെ തെക്കൻ മേഖലാ ഐ ജിയായും, ഹർഷിത അട്ടല്ലൂരിയെ ക്രൈം ബ്രാഞ്ച് ഡി ഐ ജിയായും എച്ച് നാഗരാജുവിനെ പോലീസ് ആസ്ഥാനത്തും നിയമിച്ചിട്ടുണ്ട്. കേഡർ മാറ്റത്തിലൂടെ സംസ്ഥാനത്തിലെത്തിയ ദിവ്യ ഗോപിനാഥിനെ ഇൻഫർമേഷൻ ടെക്‌നോളജി എസ് പിയായും നിയമിച്ചു.