അയാള്‍ ഞാനല്ല’, ‘ശിഖാമണി’ എന്നീ ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മൃദുല മുരളി ബോളിവുഡിലേക്ക്. ‘പാന്‍ സിങ് ടൊമാറും’ ‘സാഹെബ്, ബീവി ഓര് ഗ്യാങ്സ്റ്ററു’മൊക്കെ സംവിധാനം ചെയ്ത തിഗ്മാന്‍ഷു ധൂലിയയുടെ പുതിയ സിനിമ ‘രാഗ് ദേശി’ലാണ് മൃദുലയ്ക്ക് വേഷം.
കുനാല്‍ കപൂറും സോനം കപൂറിന്റെ കസിന് മോഹിത് മര്‍വയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മൃദുല അഭിനയിച്ച ചിത്രങ്ങള്‍ കണ്ടതിന് ശേഷമാണ് തിഗ്മാന്‍ഷു ധൂലിയ കഥാപാത്രത്തിനായി തെരഞ്ഞെടുത്തത്. 1945 കാലത്ത് നടക്കുന്ന ഒരു പീരിയഡ് ഡ്രാമയാണ് ‘രാഗ് ദേശ്’. മൃദുലയുടെ ഭാഗം ജൂലൈ ആദ്യവാരം ആരംഭിക്കും. ഷാജി കൈലാസിന്റെ ‘റെഡ് ചില്ലീസി’ലൂടെ സിനിമയില്‍ അരങ്ങേറിയ മൃദുല ചില തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.