ലണ്ടന്‍: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള മല്‍സരങ്ങളെല്ലാം യുദ്ധം പോലെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണക്കാക്കുന്നത്. ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം കായികപ്രേമികള്‍ക്ക് ലഭിച്ചത് ആവേശകരമായ നിമിഷങ്ങളാണ്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫി കലാശപോരാട്ടത്തില്‍ ഇന്ത്യ ഇന്ന് പാക്കിസ്താനെ നേരിടാനിരിക്കെ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഒരു കുഞ്ഞിനെയും എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വയറലായിരിക്കുകയാണ്.
നിരവധി പാക്കിസ്താന്‍ ആരാധകരാണ് ഈ ചിത്രം തങ്ങളുടെ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തത്. ധോണിയുടെ കൈയിലുള്ള ഈ കുഞ്ഞ് ആരാണെന്നതാണ് വിചിത്രം. പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിന്റെ മകന്‍ അബ്ദുള്ള സര്‍ഫറാസാണ് ധോണിയുടെ കയ്യിലുള്ളത്.
Sarfraz ahmed's son with the world best Captain Ms Dhoni,The reason I am his big fan from Pakistan? #love #respect #PAKvIND #INDvPAK #CT17 pic.twitter.com/ytqbdvcys7
— Ibrahim Yousafzai (@Ibrahimusufzai) June 17, 2017
കളിക്കളത്തിലെ മത്സരങ്ങള്‍ക്കപ്പുറം സുഹൃത് ബന്ധങ്ങള്‍ക്കും, വ്യക്തി ബന്ധങ്ങള്‍ക്കും വിലകല്‍പ്പിക്കുന്നതിന് ഉത്തമ ഉദാഹരണമായാണ് സമൂഹമാധ്യമങ്ങള്‍ ഇതിനെ കാണുന്നത്.
പാക്കിസ്താനെതിരായ മല്‍സരം സാധാരണ മല്‍സരം പോലെയാണ് കാണുന്നതെന്നും, ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദമില്ലെന്നും ക്യാപ്ടന്‍ വിരാട് കോഹ്‌ലി അഭിപ്രായപ്പെട്ടിരുന്നു.
ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. വൈകിട്ട് മൂന്നിന് പോരാട്ടം ആരംഭിക്കുന്നത്. 10 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കുന്നത്. 2007ലെ ട്വന്റി 20 ലോകകപ്പിലാണ് അവസാനം ഏറ്റുമുട്ടിയത്.