എംഎസ് ധോണിയുടെ വിരമിക്കല്‍ ബിസിസിഐക്ക് തിരിച്ചടിയെന്ന് പാക് താരം

MS Dhoni

ന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ മുന്‍ ഇതിഹാസ സ്പിന്നര്‍ സഖ്ലെയ്ന്‍ മുഷ്താഖ്. ധോണിക്കു ഇന്ത്യ വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. ബിസിസിഐയ്ക്കെതിരെ ശക്തമായ വിമര്‍ശനമാണുയരുന്നത്. ഇതേ അഭിപ്രായം തന്നെയാണ് മുഷ്താഖിനുമുള്ളത്. ധോണിയെപ്പോലെ മഹാനായ ഒരു താരത്തോട് ഇതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകളാണിത്. ലക്ഷക്കണക്കിന് ആരാധകരും ഇതുപോലെയാവും ചിന്തിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നത്. ബിസിസിഐയോട് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ ക്ഷമ ചോദിക്കുകയാണ്. പക്ഷെ ധോണിയെ അവര്‍ നല്ല രീതിയില്‍ അല്ല കൈകാര്യം ചെയ്തത് എന്നത് യാഥാര്‍ഥ്യമാണ്. ഇതില്‍ വളരെയധികം വിഷമമുണ്ടെന്നും മുഷ്താഖ് വ്യക്തമാക്കി.

ഭാവി സംരഭങ്ങള്‍ക്കും ഇനിയെന്തു തന്നെ തീരുമാനങ്ങളെുത്താലും ദൈവം ധോണിയെ അനുഗ്രഹിക്കട്ടെ. എന്നാല്‍ ഒരു കാര്യത്തില്‍ തനിക്കു വലിയ പശ്ചാത്താപമുണ്ട്. ധോണിയുടെ ഓരോ ആരാധകനും ഇതേ വിഷമമുണ്ടാവും. ഇന്ത്യയ്ക്കു വേണ്ടി ഒരു മത്സരത്തില്‍ കളിച്ചതിനു ശേഷം ധോണി വിരമിക്കുകയായിരുന്നെങ്കില്‍ അത് മഹത്തായ അനുഭവം ആവുമായിരുന്നുവെന്നും മുഷ്താഖ് അഭിപ്രായപ്പെട്ടു.

Top