മലപ്പുറം: വിദ്യാര്‍ത്ഥികളെ നവകേരള സദസിലേക്ക് എത്തിച്ചാല്‍ തടയുമെന്ന് എം.സ്.എഫ് നവകേരള സദസിനെതിരെ സമരം ഉണ്ടാകില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. ഇത് തള്ളുന്നതാണ് എം.സ്.എഫ് തീരുമാനം. വിദ്യാര്‍ത്ഥികളെ നവകേരള സദസിലേക്ക് എത്തിക്കണമെന്ന് തിരൂരങ്ങാടി ഡിഇഒയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് എം.സ്.എഫിന്റെ പ്രതികരണം.
സ്കൂള്‍ കുട്ടികളെ നവകേരള സദസില്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇതിനൊക്കെ മാതൃക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
നവകേരള സദസിന് ആളെ കൂട്ടാന്‍ സ്കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഓരോ സ്കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികള്‍ എങ്കിലും വേണമെന്നാണ് നിര്‍ദേശം.