മുംബൈ: കൊഹ്ലിയുടെയും രവി ശാസ്ത്രിയുടെയും താത്പര്യങ്ങള്‍ക്കനുസരിച്ചാണ് സെലക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്ന സുനില്‍ ഗവാസ്‌കറുടെ ആരോപണത്തിനെതിരെ ബിസിസിഐ മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദ്.
ലോകകപ്പ് സെമിഫൈനലിലെ തോല്‍വിക്ക് ശേഷവും വിരാട് കൊഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നത് ഗാവസ്‌കര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊഹ്ലിയുടെയും ശാസ്ത്രിയുടെയും താളത്തിന് തുള്ളുകയാണ് സെലക്ഷന്‍ കമ്മിറ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. ഇതിനെതിരേയാണ് മുഖ്യസെലക്ടര്‍ തന്നെ രംഗത്തുവന്നിരിക്കുന്നത്.
ഗാവസ്‌കറിന്റെ പ്രതികരണം വളരെ നിര്‍ഭാഗ്യകരമാണ്. ഇത്തരം ആരോപണങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയെ തളര്‍ത്തുന്നില്ല. ഇതിഹാസ താരങ്ങളോട് സെലക്ഷന്‍ കമ്മിറ്റിക്ക് ബഹുമാനമുണ്ട്. വിമര്‍ശനങ്ങള്‍ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളും. അവര്‍ക്ക് എല്ലാ വിഷയത്തിലും അഭിപ്രായം കാണും. പക്ഷേ, സെലക്ഷന്‍ കമ്മിറ്റി എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ടീം തെരഞ്ഞെടുക്കുന്നതെന്നും ആരോപണങ്ങള്‍ തളര്‍ത്തില്ലെന്നും എം.എസ്.കെ.പ്രസാദ് പറഞ്ഞു.