സിപിഐക്ക് കേരള പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് എം.ടി രമേശ്

തിരുവനന്തപുരം: സിപിഐക്ക് കേരള പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആനി രാജയുടെ പ്രസ്താവന അതിന്റെ തെളിവാണെന്നും ബിജെപി നേതാവ് എം ടി രമേശ്. സിപിഐയുടെ ആക്ഷേപം ആര്‍എസ്എസ്സിന്റെ ചെലവില്‍ നടത്തരുത്. ആര്‍ എസ് എസ് സേനകളില്‍ നുഴഞ്ഞ് കയറാറില്ല എന്നും രമേശ് പറഞ്ഞു.

കേരള പൊലീസിനെതിരെ ഗുരുതര ആരോപണമാണ് സിപിഐ നേതാവ് ആനി രാജ ഉയര്‍ത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു. പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ദേശീയ തലത്തില്‍ പോലും നാണക്കേടാണ്. ഇതിനായി ആര്‍ എസ് എസ് ഗ്യാങ് പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

 

Top