കൊച്ചി: സി.പി.എമ്മിനോട് ഭിക്ഷ ചോദിക്കേണ്ടവരല്ല ബിജെപിയും ആര്‍.എസ്.എസുമെന്ന് എം ടി രമേശ്. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും എം ടി രമേശ് പറഞ്ഞു.
കോടിയേരിയുടേത് മാടമ്പി ഭാഷയാണ്. ആര്‍.എസ്.എസ് മുഖ്യമന്ത്രിയെ ചെന്ന് കണ്ട് ചര്‍ച്ച നടത്തണമെന്ന കോടിയേരിയുടെ ഭാഷ മാടമ്പി സംസ്‌കാരമാണ്. എ.കെ.ജി സെന്ററില്‍ പോയി സമാധാനത്തിനായി യാചിക്കാനില്ലെന്നും എം.ടി രമേശ് പറഞ്ഞു.
കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം തയ്യാറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് അമിത് ഷായാണ്.
ആര്‍.എസ്.എസിനോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെടണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.