തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്തുണ്ടായ പ്രതിസന്ധി തുടരുകയാണെന്ന് സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. ഇപ്പോഴും എന്തുകൊണ്ടാണ് പ്‌ളാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നു എം.ടി പറഞ്ഞു.
മോദിയെ തുഗ്‌ളക്ക് എന്ന് വിശേഷിപ്പിച്ചതിനെതിരെ എം.ടിയെ ബി.ജെ.പി കടന്നാക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നോട്ട് പ്രതിസന്ധിക്കെതിരെ എം.ടി വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയത്.