അനീസ് ബസ്മി സംവിധാനം ചെയ്ത് അര്‍ജുന്‍ കപൂര്‍ ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ‘മുബാറകന്‍’ തിയേറ്ററുകളില്‍.
ഇലിയാന ഡിക്രൂസും ,നേഹ ശര്‍മ്മയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
അനില്‍ കപൂര്‍, അതിയ ഷെട്ടി, രാഹുല്‍ ദേവ്, കരണ്‍ കുന്ദ്ര, രത്ന പതക്, അനില്‍ മഞ്ജ്, പവന്‍ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
ബല്‍വിന്ദര്‍ സിങ്, രുപിന്ദര്‍ ചാഹല്‍ എന്നിവരുടെ കഥയ്ക്ക് ബല്‍വിന്ദര്‍ സിങ്ങും, ഗുര്‍മീത് സിങ്ങും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഹിമ്മന്‍ ധമിജ ഛായാഗ്രഹണം നിർവഹിച്ച ചിത്രം സോണി പിക്ചേഴ്സാണ് തിയേറ്ററുകളില്‍ എത്തിച്ചത്.