മുംബൈ : മഴക്കാലത്ത് റോഡിലൂടെ നടക്കുമ്പോള്‍ മേലാകെ ചെളിവെള്ളം തെറിപ്പിച്ച് മൈന്‍ഡ് ചെയ്യാതെ പോകുന്ന വാഹനങ്ങള്‍ നിരവധിയാണ്.
അതുകൊണ്ട്, മഴക്കാലത്ത് വളരെ ജാഗരൂകരായേ എല്ലാവരും റോഡിലൂടെ നടക്കൂ.
എന്നാല്‍, റോഡില്‍ മാത്രമല്ല ഇനി മുതല്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോഴും ജാഗ്രത വേണം, അല്ലെങ്കില്‍ കാല്‍ മുതല്‍ തല വരെ വെള്ളം കോരിയൊഴിച്ച് ട്രെയിന്‍ കടന്നു പോകും.
മുംബൈയിലെ കനത്ത മഴയ്ക്ക് ശേഷം ട്രെയിന്‍ കാത്ത് നിന്നവര്‍ക്കാണ് ചെളിവെള്ളത്തില്‍ കുളിക്കേണ്ട അവസ്ഥയുണ്ടായത്.
കോരിച്ചോരിയുന്ന മഴക്കാലത്ത് ബസില്‍ നനഞ്ഞ് പോകേണ്ടല്ലോയെന്ന് കരുതി ട്രെയിനില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചവര്‍ക്കാണ് ഇന്ത്യന്‍ റെയില്‍വേയുടെ നല്ല മുട്ടന്‍ പണി ലഭിച്ചത്.
വെള്ളം കെട്ടിനിന്ന ട്രാക്കിലൂടെ ചീറി പാഞ്ഞ് വന്ന ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്ന യാത്രക്കാരെ ചെളി വെള്ളത്തില്‍ കുളിപ്പിക്കുകയായിരുന്നു.
എല്ലാവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും നനഞ്ഞ് കുളിച്ചു.
ട്രെയിന്‍ പതുക്കെയാണ് പോയതെന്നും വീഡിയോ അടുത്ത് നിന്ന് ഷൂട്ട് ചെയ്തതു കൊണ്ടാണ് വേഗത്തില്‍ പോകുന്നതു പോലെ തോന്നുന്നതുമാണെന്നാണ് ഈ വിഷയത്തില്‍ റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
https://youtu.be/Fi_5DkyEljQ
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം കണ്ടത് 9 ലക്ഷം പേരാണ്.