കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം: മുത്തലാഖ് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ എത്താനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നതായി ഇ ടി മുഹമ്മദ് ബഷീര്‍

കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് താന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും മുഹമ്മദ് ബഷീര്‍ വിശദമാക്കി.

മുത്തലാഖ് വിഷയത്തില്‍ മുസ്ലീം ലീഗ് നിലപാടിലെ മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കിയവര്‍ക്ക് സദുദ്ദേശമല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.

ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബഹിഷ്‌കരിച്ചപ്പോള്‍ സി പി എമ്മും ആര്‍ എസ് പി യുടെ എന്‍ കെ പ്രേമചന്ദ്രനും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി വോട്ടെടുപ്പും ചര്‍ച്ചയും നടന്നപ്പോള്‍ പാര്‍ലിമെന്റില്‍ ഉണ്ടിയിരുന്നതേയില്ല. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു.

Top