തീവ്രവാദ സ്വഭാവമുള്ളവര്‍ ലീഗില്‍ നുഴഞ്ഞുകയറിയെന്നത് വസ്തുത വിരുദ്ധം ;ഇ.ടി. മുഹമ്മദ് ബഷീര്‍

മലപ്പുറം : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ക്യാമ്പസുകളെ കലാപഭൂമിയാക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് അക്രമികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.

യു.എ.പി.എക്കെതിരെയുള്ളത് ലീഗിന്റെ പ്രഖ്യാപിത നിലപാടാണ്. പ്രത്യേക സാഹചര്യത്തില്‍ അത് മാറില്ല. തീവ്രവാദ സ്വഭാവമുള്ളവര്‍ ലീഗില്‍ നുഴഞ്ഞുകയറിയതായ ആരോപണം വസ്തുത വിരുദ്ധമാണെന്നും ഇ.ടി. വ്യക്തമാക്കി.

Top