മലപ്പുറം: എസ്ഡിപിഐ നേതൃത്വവുമായി മുസ്ലീം ലീഗ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പാര്‍ട്ടി നേതാവ് ഇടി മുഹമ്മദ് ബഷീര്‍. ഹോട്ടലില്‍ എത്തിയപ്പോള്‍ അവിചാരിതമായാണ് എസ്ഡിപിഐ നേതാക്കളെ കണ്ടുമുട്ടിയത്. പൊതുവിടത്തില്‍ രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന വാദം ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലായിരുന്നു എസ്ഡിപിഐ -മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എസ്ഡിപിഐയെ പ്രതിനിധീകരിച്ച് നസറൂദ്ദീന്‍ എളമരവും അബ്ദുല്‍ മജീദ് ഫൈസിയുമാണ് ചര്‍ച്ചക്കെത്തിയത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായ പികെ കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമാണ് ലീഗിനെ പ്രതിനിധീകരിച്ചെത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നാണ് സൂചന.