മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടിയ പി.കെ കുഞ്ഞാലിക്കുട്ടിക്ക് അഭിനന്ദനം രേഖപ്പെടുത്തിയും അതോടൊപ്പം കുറിക്ക് കൊള്ളുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
ആഹ്ലാദ പ്രകടനത്തിന് ശേഷം യു ഡി എഫിനെ വേട്ടയാടുന്ന ചില ചോദ്യങ്ങള്‍…
1) SDPI,വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുടെ എണ്‍പതിനായിരുത്തോളം വോട്ടുകള്‍ ഇത്തവണ നിങ്ങള്‍ക്ക് ലഭിച്ചിട്ടും നിങ്ങളുടെ ഭൂരിപക്ഷത്തിലും നിങ്ങള്‍ക്ക് മൊത്തം കിട്ടിയ വോട്ടിലും നിങ്ങള്‍ സംതൃപ്തരാണോ?
(2)എല്‍ ഡി എഫിന് ഒരു ലക്ഷത്തിലധികം വോട്ടും,
8% ലധികം വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചതും ,
പുതു തലമുറയും മത നിരപേക്ഷ വോട്ടര്‍മാരും എല്‍ ഡി എഫിനൊപ്പം ആണെന്നതിന്റെ തെളിവല്ലേ?
3)മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും മത വര്‍ഗീയ അജണ്ടകള്‍ക്കെതിരെയും തുടര്‍ച്ചയായി എല്‍ ഡി എഫ് കേരളത്തില്‍ നടത്തിയ പ്രചരണ പ്രവര്‍ത്തനങ്ങളുടെ വിജയമല്ലേ
ബി ജെ പി ക്ക് ഏറ്റ കനത്ത തിരിച്ചടിക്ക് കാരണമെന്നു നിങ്ങള്‍ക്ക് അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമുണ്ടോ? 4)ആയിരം, അഞ്ഞൂറ് നോട്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ നടന്ന വലിയ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് വോട്ടു വര്‍ദ്ധിക്കാതിരുന്നത് ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ടിക്ക് കൂടി തിരിച്ചറിയെണ്ട പാഠമല്ലെ? 5)കേരളത്തില്‍ നോട്ടു നിരോധനത്തിനും നവലിബറല്‍ നയങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി എല്‍ ഡി എഫ് നടത്തിയ ക്യാമ്പയിന്‍ പോലെ ,
ഇപ്പോള്‍ തെരെഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും നടത്താതിരുന്നത് തെറ്റായിരുന്നു എന്ന് സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളാന്‍ തയ്യാറുണ്ടോ?
6) 2014ല്‍ ഉമ്മന്‍ചാണ്ടി ഭരിച്ച സന്ദര്‍ഭത്തിനെക്കാള്‍ 2017ല്‍ സഖാവ് പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ട് എല്‍ ഡി എഫിന് കൂടുതല്‍ കിട്ടിയതിനെ ഭരണ പരാജയമായി പറയുവാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ പാപ്പരത്തമല്ലേ ?
ഇനിയുമേറെ ചോദ്യം ആഹ്ലാദ പ്രകടനത്തിന് ശേഷം നിങ്ങള്‍ക്കകത്തുനിന്ന് തന്നെ ഉയരുവാന്‍ ഇരിക്കുന്നതെ ഉള്ളു എന്നറിയാവുന്നത് കൊണ്ട് കൂടുതല്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല
ബി ജെ പി നേതൃത്വത്തോട് ഒരു കാര്യം സൂചിപ്പിക്കട്ടെ….
‘മാര്‍ക്‌സിസ്റ്റ്, നൂനപക്ഷ വിരുദ്ധ കുപ്രചരണത്തിനു രാജ്യമാകെ നിങ്ങള്‍ ഉപയോഗിക്കുന്ന രണ്ടു ജില്ലകളാണല്ലോ കണ്ണൂരും ,മലപ്പുറവും. മലപ്പുറത്തെ വോട്ടര്‍മാര്‍ തക്ക സമയത്ത് നിങ്ങള്‍ക്ക് മറുപടി നല്‍കി കഴുഞ്ഞു.
കണ്ണൂരും,കേരളവും അവസരം കാത്തിരിക്കയാണ്.