കൊല്‍ക്കത്ത: മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹികപീഡനക്കേസ് പരാതിയില്‍ ക്രിക്കറ്റ് താരത്തിന് സമന്‍സ്. കൊല്‍ക്കത്ത പൊലീസാണ് ഷമിക്കു നോട്ടീസ് അയച്ചത്. ബുധനാഴ്ച ഹാജരാകാനാണ് സമന്‍സ് അയച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഐപിഎല്ലില്‍ നൈറ്റ് റൈഡേഴ്‌സിനെതിരെ കൊല്‍ക്കത്തയില്‍ കളിക്കാനെത്തിയ താരത്തിന് തിരിച്ചു ഡല്‍ഹിയിലേക്ക് പോകാന്‍ സാധിച്ചില്ല. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിലാണ് ഷമി.
ഗാര്‍ഹികപീഡനം അടക്കമുള്ള വിവിധ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തു വന്നതിനു ശേഷം ആദ്യമായാണു ഷമി കൊല്‍ക്കത്തയില്‍ എത്തിയത്. ഷമിക്കെതിരേ കൊല്‍ക്കത്ത പൊലീസില്‍ ഹസിന്‍ പരാതി നല്‍കിയിരുന്നു.