മലപ്പുറത്തെ തിയേറ്റര്‍ പീഡന സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ തുറന്നടിച്ച് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍.
വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ എന്നെയും പ്രതിയുടെ പേരുള്ള പട്ടാമ്പിക്കാരനായ ഒരാളെയും ചേര്‍ത്ത് സംഘികളുടെയും മുസ്ലീം ലീഗിന്റെ ഓണ്‍ലൈന്‍ ചാവേറുകളും നടത്തുന്ന കുപ്രചരണങ്ങള്‍ സംസ്‌കാരമുള്ള ജനതയ്ക്ക് ചേര്‍ന്നതല്ല.- മുഹ്‌സിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
”സംഘപരിവാരം ചെയ്യുന്നത് മനസിലാക്കാം, അവര്‍ നുണകള്‍ കൊണ്ട് കെട്ടിപ്പടുത്ത രാഷ്ട്രീയത്തിലൂടെ ജീവിക്കുന്ന ഫേക്കുകളാണ് കൂടുതലും. എന്നാല്‍ സ്വര്‍ഗത്തിലേക്കുള്ള സര്‍ട്ടിഫിക്കറ്റുമായി നടക്കുന്ന മുസ്ലീം ലീഗിലെ ചിലര്‍ എന്നു മുതലാണ് സംഘികളുടെ സ്‌കൂളില്‍ ചേര്‍ന്നതെന്നും മുഹ്‌സിന്‍ ചോദിക്കുന്നു.”