ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിന് മാതാവിനെ കാണാന്‍ അനുമതി

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിന് മാതാവിനെ കാണാന്‍ അനുമതി നല്‍കി ഹൈക്കോടതി. കൊച്ചിയിലുള്ള മാതാവിനെ കാണാന്‍ മൂന്ന് ദിവസത്തെ അനുമതിയാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് മുഹമ്മദ് കഴിയുന്നത്.

മാതാവിനെ കാണുന്നതിനായി മുഹമ്മദ് നിഷാം ഈ മാസം 20ന് കൊച്ചിയിലെത്തും. കൊച്ചി കലൂരിലെ ഫ്‌ലാറ്റില്‍ മാതാവിനോടൊപ്പം ചിലവഴിക്കാനാണ് മുഹമ്മദ് നിഷാമിന് അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം 21,22,23 തിയതികളില്‍ രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണി വരെ നിഷാമിന് മാതാവിനൊപ്പം ഫ്‌ലാറ്റില്‍ ചിലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം എന്നാണ് കോടതി ഉത്തരവ്. കൂടാതെ മാതാവിനെ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരാനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷത്തെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്.

Top