muhammed nissam-complaint

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം പോലീസ് കസ്റ്റഡിയിലിരിക്കേ വധഭീഷണി മുഴക്കിയെന്നുള്ള പരാതി സഹോദന്മാര്‍ പിന്‍വലിച്ചു.

പരാതി പിന്‍വലിക്കുകയാണെന്ന് കാണിച്ച് നിസാമിന്റെ സഹോദരന്മാരായ അബ്ദുള്‍ റസാഖ്, അബ്ദുള്‍ നിസാര്‍ എന്നിവര്‍ റൂറല്‍ എസ്പി ആര്‍. നിശാന്തിനിക്ക് കത്തു നല്‍കി. പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാതി നല്‍കിയതെന്നും കത്തില്‍ പറയുന്നു.

ബിസിനസ് സ്ഥാപനങ്ങളിലെ നടത്തിപ്പുമായി ബന്ധപ്പെട്ടു നിസാം വധഭീഷണി മുഴക്കിയെന്നാണ് സഹോദരന്മാര്‍ പരാതി നല്‍കിയത്.

ബിസിനസ് സ്ഥാപനങ്ങളില്‍ സഹോദരന്മാര്‍ പിടിമുറുക്കുന്നുവെന്നും തനിക്കും ഭാര്യക്കും മക്കള്‍ക്കും അനുഭവിക്കാനുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാനാണു സഹോദരങ്ങള്‍ ശ്രമിക്കുന്നതെന്നുമാണു നിസാമിന്റെ വാദം.

Top