മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം

മുഹമ്മദ് റാഫി കേരളാ ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം. റാഫിയുമായി ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും അത് താരത്തെ ക്ലബിലേക്ക് ക്ഷണിക്കാന്‍ ആയിരുന്നില്ല എന്നാണ് വിവരങ്ങള്‍.

അവസാന രണ്ട് സീസണുകളിലായി ചെന്നൈയിന്‍ നിരയില്‍ ആയിരുന്ന മുഹമ്മദ് റാഫി അവിടെ അധികം അവസരങ്ങള്‍ നല്‍കാത്തതിനാല്‍ ക്ലബ് വിടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് റാഫിയെ സൈന്‍ ചെയ്യില്ല. ആരാധകരില്‍ നിന്ന് വന്‍ വിമര്‍ശനം റാഫിയെ കൊണ്ടു വന്നാല്‍ ഉണ്ടാകുമെന്നുള്ളതിനാലാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ റാഫിയില്‍ നിന്ന് അകറ്റുന്നത്.

Top