muhammed riyas’s facebook post-dyfi march kanyakumari

കന്യാകുമാരി: ഡി വൈ എഫ് ഐ പതാകജാഥ തടഞ്ഞ തമിഴ്‌നാട് പൊലീസ് ഒടുവില്‍ കീഴടങ്ങിയത് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന്.

‘ഇത് തടയണമെങ്കില്‍ ഞങ്ങള്‍ മരിക്കണമെന്ന’ ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോ.സെക്രട്ടറി മുഹമ്മദ് റിയാസിന്റെയും സംഘത്തിന്റെയും നിലപാടാണ് പൊലീസിനെ പിന്തിരിപ്പിച്ചത്.

പിടിവാശിയില്‍ നിന്നാല്‍ വന്‍ സംഘര്‍ഷമുണ്ടാകുമെന്ന് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പതാക ജാഥക്ക് പൊലീസ് തന്നെ വീണ്ടും വഴി ഒരുക്കുകയായിരുന്നു.

കൊടി പിടിക്കാതെ ജാഥക്ക് മുന്നോട്ട് പോകാമെന്ന വിചിത്ര നിലപാട് പൊലീസ് സ്വീകരിച്ചതിന് പിന്നില്‍ സ്ഥലം എംഎല്‍എയും കേന്ദ്ര മന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്റെ അനുയായികളായ ബി ജെ പി നേതാക്കള്‍ ആണെന്നാണ് ഡിവൈ എഫ് ഐ ആരോപിക്കുന്നത്.

കൊച്ചിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ജാഥയാണ് കന്യാകുമാരിയില്‍ നിന്നും പുറപ്പെട്ടത്. ‘ജാഥയും പോകും, കൊടിയും പിടിക്കും, ഇത് തടയണമെങ്കില്‍ ഞങ്ങള്‍ മരിക്കണ’മെന്ന റിയാസിന്റെ ഫേസ് ബുക്ക് പോസ്റ്റും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.
മുഹമ്മദ് റിയാസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Top