ഈജിപ്ത് താരം മുഹമ്മദ് സാല ആദ്യമത്സരത്തിനുണ്ടാവുമെന്ന് പരിശീലകന്‍ കൂപ്പര്‍. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ പുറത്തു പോയ താരം ഈജിപ്തിന്റെ രണ്ടാമത്തെ മത്സരത്തിനേ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടീമിന്റെ ഡോക്ടറെ ഉദ്ധരിച്ചാണ് ഈജിപ്ത് പരിശീലകന്‍ സാല ആദ്യ മത്സരത്തിന് തന്നെ ഉണ്ടാവുമെന്ന് പറഞ്ഞിരിക്കുന്നത്.
ജൂണ്‍ 15നാണ് ഉറുഗ്വക്കെതിരെ ഈജിപ്തിന്റെ ആദ്യ ലോകകപ്പ് മത്സരം. സാല ഇതുവരെ സാധാരണ പരിശീലനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിട്ടില്ലെങ്കിലും ഉറുഗ്വക്കെതിരെ താരം ഫിറ്റ്‌നസ് കൈവരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പരിശീലകന്‍ പറഞ്ഞു.