മോസ്‌കോ: ഇസ്രായേലിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് അവസാനിക്കുമ്പോള്‍ ഈജിപ്ഷ്യന്‍ ജഴ്‌സി ഊരുമെന്നാണ് സലാ പറയുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടു മുമ്പ് മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ലംഘകന്‍ എന്ന് വിശേഷണമുള്ള ചെച്‌നിയന്‍ തീവ്രവാദി നേതാവ് റംസാന്‍ കദിറോവിനൊപ്പം നില്‍ക്കുന്ന ചിത്രം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ പ്രതിഷേധിച്ചാണ് താരം ഇനി ഈജിപ്തിന് വേണ്ടി കളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തിരിക്കുന്നത്. ഇതിലൂടെ താരം ചെച്‌നിയന്‍ തീവ്രവാദികളോട് ഐക്യദാര്‍ഡ്യം പ്രഖാപിച്ചെന്നാണ് ആരോപണം.
പരിശീലനം പൂര്‍ത്തിയാക്കി ഗ്രോസ്‌നി വിടും മുമ്പ് കദിറോവിനോടൊപ്പം സലാ അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ സലായ്ക്ക് ആദരസൂചകമായി ചെച്‌നിയ പൗരത്വം നല്‍കുന്നുവെന്ന് കദിറോവ് ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും അവരുടെ മണ്ണിലെ പരിശീലനത്തിനിടെ അത്താഴ വിരുന്നിന് ക്ഷണിച്ചപ്പോള്‍ പങ്കെടുത്തത് തെറ്റല്ലെന്നുമാണ് സലയുടെ നിലപാട്.
അതേസമയം, രാഷ്ട്രീയ നേട്ടത്തിനായി തന്നെ ദുരുപയോഗപ്പെടുത്തിയെന്നും സല വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഈജിപ്ത് ടീമില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലതെന്നും സലയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്‌പോര്‍ട്‌സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത്. ഒരു സ്‌പോര്‍ട്‌സ് ടീമിന് രാഷ്ട്രീയത്തില്‍ കാര്യമില്ലെന്നും സലാ പറഞ്ഞു.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷം ക്ലബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 26കാരനായ സലായുടെ തീരുമാനം. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ 44 ഗോളുകളുമായി ടോപ് സ്‌കോററായിരുന്നു സലാ. ലിവര്‍പൂളിന്റെ മിന്നും താരം പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കരാവും നേടിയിരുന്നു.
ലോകകപ്പില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഈജിപ്ത് റഷ്യന്‍ തലസ്ഥാനത്തെ ഗ്രോസ്‌നിയിലാണ് പരിശീലനം നടത്തുന്നത്. തിങ്കളാഴ്ച സൗദി അറേബ്യയ്‌ക്കെതിരേയാണ് അവരുടെ അവസാന മത്സരം. ആദ്യ രണ്ടു മത്സരത്തിലും ഈജിപ്ത് തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന സലാ കഴിഞ്ഞ മത്സരത്തിലാണ് കളിച്ചത്. ഈ മത്സരത്തില്‍ 3-1 ന് പരാജയപ്പെടുകയും ചെയ്തു.