2023ല്‍ സമ്പത്ത് വാരിക്കൂട്ടിയവരില്‍ മുന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാര്‍ മുകേഷ് അംബാനി

2023ല്‍ സമ്പത്ത് വാരിക്കൂട്ടിയവരില്‍ മുന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാര്‍ മുകേഷ് അംബാനി. 83,000 കോടി രൂപയാണ് 2023ല്‍ അംബാനി സമ്പാദിച്ചത്. ബ്ലൂംബര്‍ഗ് പുറത്തുവിട്ട കണക്കു പ്രകാരം അദ്ദേഹത്തിന്റെ മൊത്തം ആസ്തി 97.1 ബില്യണ്‍ ഡോളര്‍ ആണ്.

158 വര്‍ഷത്തെ പാരമ്പര്യമുള്ള എന്‍ജിനിയറിങ്-കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഷാപൂര്‍ മിസ്ത്രിയാകട്ടെ ഈ വര്‍ഷം 7.41 ബില്യണ്‍ ഡോളറാണ് സമ്പാദിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 35.2 ബില്യണ്‍ ഡോളറാണ്.ആദിത്യ ബിര്‍ള ഗ്രൂപ്പിലെ കുമാര്‍ മംഗലം ബിര്‍ള (7.09 ബില്യണ്‍ ഡോളര്‍), വരുണ്‍ ബീവറേജസിലെ രവി ജയ്പൂരിയ (5.91 ബില്യണ്‍ ഡോളര്‍), സണ്‍ ഫാര്‍മയിലെ ദിലീപ് സാംഘ്വി (5.26 ബില്യണ്‍ ഡോളര്‍), ലോധ ഗ്രൂപ്പിലെ പ്രഭാത് ലോധ(3.91 ബില്യണ്‍), എയര്‍ടെലിന്റെ സുനില്‍ മിത്തല്‍ (3.62 ബില്യണ്‍) എന്നിങ്ങനെ നീളുന്നു പട്ടിക.ഇന്ത്യയിലെ സമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനിക്ക് 2023ല്‍ സമ്പത്തില്‍ 37.3 ബില്യണ്‍ ഡോളര്‍ കുറവുണ്ടായി. അദാനി ഗ്രൂപ്പ് ഓഹരികള്‍ നേരിട്ട തകര്‍ച്ചയാണ് അതിന് കാരണമായത്. നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി 83.2 ബില്യണ്‍ ഡോളറാണ്.

എച്ച്സിഎല്‍ ടെകിന്റെ സ്ഥാപകനായ ശിവ് നടാറാണ് രണ്ടാമത്. 9.47 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് അദ്ദേഹത്തിന്റെ സമ്പത്തില്‍ ഈ വര്‍ഷമുണ്ടായത്. ഇതോടെ മൊത്തം ആസ്തി 34 ബില്യണ്‍ ഡോളറിലെത്തി. ഐടി മേഖല പ്രതിസന്ധി നേരിട്ട വര്‍ഷമായിരുന്നുവെങ്കിലും എച്ച്സിഎല്‍ ടെകിന്റെ ഓഹരി വിലയില്‍ 41 ശതമാനം കുതിപ്പുണ്ടായതാണ് അദ്ദേഹത്തിന് നേട്ടമായത്.ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ മുന്‍ മേധാവി സാവിത്രി ജിന്‍ഡാല്‍ 8.93 ബില്യണ്‍ ഡോളര്‍ സമ്പാദ്യത്തില്‍ ചേര്‍ത്ത് മൂന്നാമതായി. ജിന്‍ഡാല്‍ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ജിന്‍ഡാല്‍ എനര്‍ജി തുടങ്ങിയ കമ്പനികളില്‍നിന്ന് ലഭിച്ച വരുമാനമാണ് അവരെ കൂടുതല്‍ സമ്പന്നയായിക്കിയത്. 24.7 ബില്യണ്‍ ഡോളറാണ് മൊത്തം ആസ്തി.ഡിഎല്‍എഫിന്റെ ഓഹരി വിലയില്‍ 91 ശതമാനം വര്‍ധന രേഖപ്പെടുത്തിയതോടെ കുശാല്‍ പാല്‍ സിങ് ഈ വര്‍ഷം 7.83 ബില്യണ്‍ ഡോളര്‍ സമ്പത്തില്‍ ചേര്‍ത്തു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സമീപകാലത്തെ റെക്കോഡ് വില്പനയാണ് അദ്ദേഹം നേട്ടമാക്കിയത്. സിങിന്റെ ആസ്തി 16.1 ബില്യണ്‍ ഡോളറാണ്.

Top