മുകേഷ് അംബാനി രാജ്യത്തെ കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി : മുകേഷ് അംബാനി രാജ്യത്തെ കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്ത്. ഫോബ്‌സിന്റെ റിച്ചസ്റ്റ് ലിസ്റ്റ് 2018ലാണ് 47.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

റിലയന്‍സ്‌ ജിയോ ടെലികോം മേഖലയില്‍ അദ്ദേഹത്തിന്റെ സമ്പത്ത് 9.3 ബിലണ്‍ ഡോളര്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന വെല്ലുവിളി നിറഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ 100 സമ്പന്നര്‍ക്കും പിടിച്ചുനില്‍ക്കാനായി. അതുകൂടാതെ പുതിയ കോടിപതികള്‍ മുന്‍നിരയിലേക്ക് വന്നുവെന്നും ഫോബ്‌സ് ഏഷ്യയുടെ ഇന്ത്യന്‍ എഡിറ്റര്‍ നാസ്‌നീന്‍ കര്‍മാലി പറഞ്ഞു.

വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയാണ് രണ്ടാം സ്ഥാനത്ത്. 21 ബില്യണ്‍ ഡോളറാണ് പ്രേംജിയുടെ ആസ്തി.
18.3 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലക്ഷ്മി മിത്തലാണ് മൂന്നാമന്‍. ഹിന്ദുജ സഹോദരന്മാരായ അശോക്, ഗോപി ചന്ദ്, പ്രകാശ്, ശ്രീചന്ദ് എന്നിവര്‍ക്കാണ് നാലാം സ്ഥാനം.

18 ബില്യണ്‍ ഡോളറാണ് അവരുടെ ആസ്തി. 15.7 മില്യണ്‍ ഡോളര്‍ ആസ്തിയുമായി ഷപ്പൂര്‍ജി പല്ലൊന്‍ജി ഗ്രൂപ്പിന്റെ മേധാവി പല്ലൊന്‍ജി മിസ്ത്രിയാണ് അഞ്ചാം സ്ഥാനത്ത്.

Top