മക്കളുടെ കല്യാണക്കത്തുകള്‍ ഗുരുവായൂരപ്പന് സമര്‍പ്പിക്കാന്‍ മുകേഷ് അംബാനി ഗുരുവായൂരില്‍

ഗുരുവായൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂരില്‍. മക്കളുടെ കല്യാണക്കത്തുകള്‍ ഗുരുവായൂരപ്പന് സമര്‍പ്പിക്കാനാണ് ഗുരുവായൂരിലെത്തിയത്. മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹക്ഷണക്കത്തുകളാണ് മുകേഷ് അംബാനി സോപാനപ്പടിയില്‍ സമര്‍പ്പിച്ചത്. സോപാനത്തില്‍ സമര്‍പ്പിച്ച കത്ത് പിന്നീട് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ഏറ്റുവാങ്ങി. ഡിസംബര്‍ 12നാണ് വിവാഹം.

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ക്ഷണക്കത്ത് സമര്‍പ്പിച്ചശേഷമാണ് മുകേഷ് അംബാനി ഗുരുവായൂരില്‍ സന്ദര്‍ശനത്തിനെത്തിയത്. ഗുരുവായൂരപ്പനെ തൊഴുതശേഷം മുകേഷ് അംബാനിയും മകന്‍ ആനന്ദ് അംബാനിയും നെയ്യും കദളിക്കുലയും വഴിപാടായി നല്‍കി. ഭണ്ഡാരത്തില്‍ കാണിക്കയര്‍പ്പിച്ചു. മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്ന് പ്രസാദവും വാങ്ങി.

Top