ഹൈസ്പീഡ് ഇന്റര്‍നെറ്റ് എന്ന ഓഫറുമായി എത്തിയ ജിയോയെ ജനം വളരെ പെട്ടെന്നാണ് രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചത്. ഇന്റര്‍നെറ്റ് രംഗത്ത് ചരിത്രം കുറിച്ച മാറ്റമായിരുന്നു ജിയോയുടെ കടന്നു വരവ്. മറ്റ് ടെലിക്കോം കമ്പനികളേക്കാള്‍ ഏറെ ഓഫറുകളും സ്പീഡുമായിരുന്നു ജിയോയെ കൂടുതല്‍ ജനപ്രിയമാക്കിയത്. കുറഞ്ഞ തുകയ്ക്ക് വളരെ ഹൈസ്പീഡ് ഇന്റര്‍നെറ്റെന്ന് ഓഫര്‍ പെട്ടന്നുതന്നെ ജനങ്ങള്‍ ഏറ്റെടുത്തു.
2016 സെപ്റ്റംബറില്‍ രംഗപ്രവേശം ചെയ്ത ജിയോയ്ക്ക് മറ്റ് ടെലിക്കോം കമ്പനികളെ ഏളുപ്പത്തില്‍ പിന്തള്ളാന്‍ സാധിച്ചെന്നതാണ് ജിയോയുടെ ഏറ്റവും വലിയ വിജയം. ഇന്നും നൂതന ഓഫറുകളുമായി തിളങ്ങി നില്‍ക്കുന്ന ജിയോയുടെ വിജയത്തെക്കുറിച്ചും തുടക്കത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് മുകേഷ് അംബാനി.
ജനങ്ങള്‍ കൈനീട്ടി സ്വീകരിച്ച ജിയോയുടെ കടന്നു വരവിന് പിന്നില്‍ ഒരു കൊച്ചു സുന്ദരിയാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മറ്റാരുമല്ല തന്റെ മകള്‍ ഇഷ അംബാനിയാണ് ജിയോ എന്ന സൂപ്പര്‍ പ്രൊജക്ടിന് പിന്നിലെന്നാണ് മുകേഷിന്റെ വെളിപ്പെടുത്തല്‍.
വീട്ടിലെ ഇന്റര്‍നെറ്റ് വളരെ മോശമാണെന്നും ഇനി ഇന്റര്‍നെറ്റിന്റെ യുഗമാണെന്നും അതിന്റെ സാധ്യതകളെക്കുറിച്ചും ഇഷ പറഞ്ഞു. അതേ കാര്യം മകന്‍ ആകാശും പറഞ്ഞു. അതൊടെ ഇന്റര്‍നെറ്റിന്റെ ലഭ്യതയില്‍ ഒരിക്കലും ഇന്ത്യ പുറകിലേക്ക് പോകാന്‍ പാടില്ലെന്നു തോന്നി. അങ്ങനെയാണ് ജിയോ എന്ന പ്രൊജക്ടിലേക്ക് തിരിയാന്‍ തന്നെപ്രേരിപ്പിച്ചതെന്ന് അംബാനി പറഞ്ഞു. ഇന്ത്യ ഒരിക്കലും പുറകിലാകാന്‍ പാടില്ലെന്നും എന്നെ ചിന്തിപ്പിച്ചത് ആകാശും ഇഷയുമാണെന്നും മുകേഷ് വ്യക്തമാക്കി.