മീ ടു ആരോപണം; മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

കൊല്ലം: മീ ടു ആരോപണത്തിലായ എംഎല്‍എ മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി.

മുകേഷിനെതിരെ ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തലിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കണമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

മുകേഷ് രാജിവയ്ക്കണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. എംഎല്‍എയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ 20 മിനിറ്റോളം ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

ട്വിറ്ററിലൂടെയാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് അവര്‍ ഇപ്പോള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

Top