കൊല്ലം: ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ മി ടു ആരോപണം നിഷേധിച്ച് നടനും എംഎല്‍എയുമായ മുകേഷ്. യുവതി തെറ്റിദ്ധരിച്ചതാകാമെന്നും പെണ്‍ക്കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിട്ടില്ലെന്നും ഫോണ്‍ വിളിച്ചത് താനാണെന്ന് എങ്ങനെ പറയുമെന്നും മുകേഷ് ചോദിച്ചു.
സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മീ ടു ആരോപണത്തിലായ എംഎല്‍എ മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. മുകേഷ് രാജിവയ്ക്കണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.
ട്വിറ്ററിലൂടെയാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് അവര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.