ശ്രീനിവാസന്റെ കലാജീവിതത്തെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കരുത്: മുകേഷ് എംഎല്‍എ

കൊല്ലം: നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചതിനെതിരെ വിമര്‍ശനവുമായി നടനും ഇടതുപക്ഷ എംഎല്‍എയുമായ മുകേഷ്.

കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണെന്നും ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മികച്ച റോളുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് നിരവധി ക്രീമുകള്‍ വെളുക്കാനായി ഉപയോഗിച്ച ആളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ കലാജീവിതത്തെ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കരുതെന്നും മുകേഷ് പറഞ്ഞു.

അതേസമയം ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ആദരിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ശ്രീനിവാസന്റെ പേര് ഉണ്ടായിരുന്നെങ്കിലും ഇന്നലെ ചടങ്ങില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു.

Top