കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്.
ദിലീപ് പറഞ്ഞത് സത്യമെന്നു കരുതി സഹോദരനെ പോലെ വിശ്വസിച്ചുപോയെന്ന് മുകേഷ് പറഞ്ഞു.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നു. എന്നാല്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതിന്റെ പേരിലാണ് അയാളെ ഒഴിവാക്കിയത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യോഗത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് സംസാരിച്ചതിന് ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
താന്‍ ഇപ്പോഴും ഷോക്കിലാണ് ,സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കില്ലന്നും മുകേഷ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി വിളിപ്പിച്ചതനുസരിച്ച് എത്തിയ മുകേഷ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.