തെറ്റുകള്‍ സംഭവിക്കാം, രാഷ്ട്രീയത്തില്‍ താന്‍ തുടക്കക്കാരനാണെന്ന് മുകേഷ്‌

കോട്ടയം: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ യോഗത്തില്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി മുകേഷ് രംഗത്ത്.

രാഷ്ട്രീയത്തില്‍ താന്‍ തുടക്കക്കാരനാണ്. തെറ്റുകള്‍ സംഭവിക്കാം. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടിക്കെതിരായി മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി.

അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ മോശമായി സംസാരിച്ച മുകേഷിനെതിരേ സിപിഎം കൊല്ലം ജില്ലാക്കമ്മിറ്റി രംഗത്തെത്തിയിരുന്നു.

Top