മുകേഷിനെതിരായ ‘മീ ടൂ’ ആരോപണം; പരിശോധിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

തിരുവനന്തപുരം: നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരായ ‘മീ ടൂ’ ആരോപണത്തെ കുറിച്ച് പരിശോധിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍.

സ്ത്രീകളുടെ പോരാട്ടം എന്ന നിലയ്ക്ക് കാമ്പയിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ കോടതി വിധിയെ മാനിക്കുന്നുവെന്നും മല ചവിട്ടുന്നതിന് ആഗ്രഹിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പിന്തുണയും സംരക്ഷണവും നല്‍കണമെന്നും അവര്‍ ആവശ്യമുന്നയിക്കുകയും ചെയ്തു.

ട്വിറ്ററിലൂടെയാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് അവര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

Top