Mukesh supported mohanlal in Pathanapuram issue

കൊല്ലം: കെ.ബി.ഗണേഷ് കുമാറിന്റെ പ്രചാരണത്തിനായി പത്തനാപുരത്ത് പോയ മോഹന്‍ലാലിനെ പിന്തുണച്ച് കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും നടനുമായ മുകേഷ് രംഗത്ത്. വിവാദങ്ങളിലേക്ക് മോഹന്‍ലാലിനെ വലിച്ചിഴയ്ക്കരുത്. പത്തനാപരത്ത് പോയത് മോഹന്‍ലാലിന്റെ അവകാശമാണെന്നും മുകേഷ് പറഞ്ഞു.

ജഗദീഷിന് പരിഭവം പറയാമെന്നല്ലാതെ പോകണ്ട എന്ന് പറയാനുള്ള അവകാശമില്ല. കൊല്ലത്തും പ്രചാരണത്തിന് ക്ഷണിച്ചെങ്കിലും തിരക്കുമൂലം എത്തിയില്ല. സലിംകുമാര്‍ കോണ്‍ഗ്രസുകാരനാണ്. പ്രതികരണത്തില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുകേഷ് വ്യക്തമാക്കി.

താരങ്ങള്‍ മല്‍സരിക്കുന്നിടത്ത് പ്രചാരത്തിന് പോകരുതെന്ന ‘അമ്മ’യുടെ സംഘടനാ നിര്‍ദ്ദേശം നിയമം മോഹന്‍ലാല്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സലിംകുമാര്‍ സംഘടനയില്‍നിന്ന് രാജിവച്ചിരുന്നു. മോഹന്‍ലാല്‍ അവിടെ പോയത് എതിര്‍സ്ഥാനാര്‍ഥിയായ ജഗദീഷിന് വിഷമമുണ്ടാക്കിയെന്നും സലിംകുമാര്‍ പറഞ്ഞിരുന്നു.

Top