മുകുള്‍ റോയിക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നു ആറു വര്‍ഷത്തേക്കു സസ്പെന്‍ഷന്‍

mukul roy

കോല്‍ക്കത്ത: പാര്‍ട്ടിയില്‍നിന്നു രാജിവച്ച എംപി മുകുള്‍ റോയിയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നു ആറു മാസത്തേക്ക് സസ്‌പെന്‍ഡു ചെയ്തു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് ആറു വര്‍ഷത്തേക്കാണു റോയിയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. തൃണമൂല്‍ അച്ചടക്ക സമിതിയുടേതാണു നടപടിയെന്ന് തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.

നേരത്തെ, തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും എംപിയുമായ മുകുള്‍ റോയ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ചിരുന്നു. രാജിവയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി എംപി സ്ഥാനവും റോയി രാജിവച്ചു.

അതേസമയം, ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് ദുര്‍ഗാ പൂജയ്ക്കുശേഷം തന്റെ തീരുമാനം വ്യക്തമാക്കാമെന്നായിരുന്നു മുകുള്‍ റോയിയുടെ മറുപടി.

മുകുള്‍ റോയിയെ സ്വാഗതം ചെയ്തു ബംഗാള്‍ ബിജെപി ഘടകം രംഗത്തു വന്നിരുന്നു. മുന്‍ റെയില്‍വേ മന്ത്രികൂടിയായ മുകുള്‍ റോയ് പാര്‍ട്ടിയില്‍ മമത ബാനര്‍ജിയുടെ വിശ്വസ്തരില്‍ ഒരാളായാണ് അറിയപ്പെട്ടിരുന്നത്.

Top