‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’ ഒടിടിയില്‍ എത്തി

വിനീത് ശ്രീനിവാസൻ നായകനായ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’ എന്ന ചിത്രം വൻ ഹിറ്റായിരുന്നു. അഭിനവ് സുന്ദര്‍ നായക് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. നെഗറ്റീവ് ഷെയ്‍ഡുള്ള നായക കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്. ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ സംവിധായകൻ ഒരു അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ഇന്ന് ചിത്രം സ്‍ട്രീമിംഗ് തുടങ്ങിയത്. മുന്നൂറ് മില്യണ്‍ ആക്റ്റീവ് യൂസേഴ്‍സുള്ള ഒരു പ്ലാറ്റ്‍ഫോമില്‍ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’ സ്‍ട്രീമിംഗ് ചെയ്യുന്നതിലെ സന്തോഷം പ്രകടിപ്പിച്ചതിന് ശേഷമാണ് സംവിധായകൻ തന്റെ അഭിപ്രായം പറഞ്ഞത്. വിവിധ ഭാഷകളില്‍ ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. എന്നാല്‍ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സെ’ന്ന ചിത്രത്തിന്റെ മലയാളം ഒറിജിനല്‍ പതിപ്പ് ഇംഗ്ലീഷ് സബ്‍ടൈറ്റിലോടെ കാണുന്നതാകും നല്ലത് എന്ന് അഭിനവ് പറയുന്നു. മലയാളികള്‍ അല്ലാത്ത പ്രേക്ഷകരോട് തന്റെ അഭ്യര്‍ഥന എന്ന് പറഞ്ഞാണ് അഭിനവ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ പ്രകടനം, വോയിസ് മോഡുലേഷൻ, സംഭാഷണ രീതി, ആഖ്യാനത്തിന്റെ താളം എന്നിവയൊക്കെ ഒറിജിനല്‍ ഭാഷയിലാണ് കൃത്യമായി വിനിമയം ചെയ്യപ്പെടുക എന്നാണ് അഭിനവ് പറയുന്നത്. സ്വാര്‍ഥനായ ഒരു വക്കീല്‍ കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്.

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ റിലീസ് ചെയ്‍തത് നവംബര്‍ 11 നാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിപിന്‍ നായരാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ ശബ്‍ദമിശ്രണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍: ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍. സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. വിനോദ് രവീന്ദ്രനാണ് ചിത്രത്തിന്റെ കലാസംവിധാനം. വിഎഫ്‍എക്സ് സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, വിഎഫ്എക്സ് ഐറിസ് സ്റ്റുഡിയോ, ആക്‌സല്‍ മീഡിയ. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, വിവി ചാര്‍ലി, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്‍മല്‍ സാബു, ഡിസൈനുകള്‍: യെല്ലോടൂത്ത്‍സ്.

Top