ലക്‌നോ: സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് മുലായംസിംങ് യാദവ്.
തന്റെ കുടുംബവും, സമാജ് വാദി പാര്‍ട്ടിയും ഒറ്റക്കെട്ടാണ്, കുടുംബത്തിലുണ്ടായ ചില പ്രശ്‌നങ്ങളാണു പാര്‍ട്ടിയിലേക്കു വ്യാപിച്ചത്.
പാര്‍ട്ടിക്കെതിരെ പുറത്തുനിന്നും ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുറത്താക്കപ്പെട്ടവര്‍ തിരിച്ച് വരണമോ എന്നത് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും, അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി തുടരുമെന്നും മുലായംസിംങ് യാദവ് പറഞ്ഞു.
പുറത്താക്കിയ മന്ത്രിമാര്‍ മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ വകുപ്പുകള്‍ തീരുമാനിക്കുന്നതു മുഖ്യമന്ത്രിതന്നെയാകുമെന്നും മുലായം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മുലായംസിംങിനൊപ്പം ശിവ്പാല്‍ യാദവും പങ്കെടുത്തു.