ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് അവകാശവാദമുന്നയിച്ചുള്ള കത്ത് മുലായം സിംഗ് യാദവ് നാളെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
പാര്‍ട്ടി ഭരണഘടനയനുസരിച്ച് മുലായമാണ് ഇപ്പോഴും നേതാവെന്നും അഖിലേഷ് പിന്തുണ അവകാശപ്പെടുന്നതില്‍ വിശ്വസിക്കുന്നില്ലെന്നും അമര്‍സിംഗ് പ്രതികരിച്ചു.
അമര്‍സിംഗ് ബി.ജെ.പി ഏജന്റാണെന്ന് അഖിലേഷ് പക്ഷവും ആരോപിച്ചു.
അമര്‍സിംഗിനെ പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അഖിലേഷ് യാദവ്.
പാര്‍ട്ടിയില്‍ ശക്തമായ പിന്തുണ ഉറുപ്പാക്കാന്‍ അഖിലേഷ് പക്ഷത്തിന് കഴിഞ്ഞെന്നാണ് വിലിയിരുത്തല്‍. 5800 ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ 4500ല്‍ പരം നേതാക്കളും അഖിലേഷിനെ പിന്തുണച്ച് സത്യവാങ്മുലം നല്‍കി.
ഇതിന് പുറമെ 229ല്‍ 212 എം എല്‍ എമ്മാരും 24ല്‍ പതിനഞ്ച് എം പിമ്മാരും ഏഴ് പാര്‍ലമെന്റെറി ബോര്‍ഡ് മെമ്പര്‍മ്മാരില്‍ നാല് പേരും പിന്തുണ നല്‍കിയിട്ടുണ്ട്.
ഇത് ചൂണ്ടിക്കാട്ടിയുള്ള കത്താണ് രാം ഗോപാല്‍യാദവ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. എന്നാല്‍ ഇത് ചോദ്യംചെയ്ത് അമര്‍ സിംഗിന് സെഡ് ക്യാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് പുതിയ രാഷ്ട്രിയ നീക്കമാണെന്ന് അഖിലേഷ് പക്ഷം സംശയിക്കുന്നു.
പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ ലഭിച്ചില്ലെങ്കിലും മത്സരിച്ച് വിജയിക്കാമെന്ന പ്രതീക്ഷയുള്ളതിനാലാണ് അഖിലേഷ് സമവായത്തിന് തയ്യാറാകത്തതെന്നാണ് സൂചന.