ലഖ്‌നൗ: വിവാദ ബോളിവുഡ് ചിത്രം പത്മാവതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാവുന്നതിനിടെ ചിത്രത്തിലെ പാട്ടിനൊത്ത് നൃത്തം ചെയ്തതിന് പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിന്റെ മരുമകളും വിവാദത്തില്‍.
നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സമാജ് വാദി പാര്‍ട്ടിക്കു തിരിച്ചടിയായി.
മുലായം സിങ്ങിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് തന്റെ സഹോദരന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ പത്മാവതിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ എഎന്‍ഐയാണ് പുറത്തുവിട്ടത്.
#WATCH Aparna Yadav,daughter in law of Mulayam Singh Yadav performs on the 'Ghoomar' song of #Padmavati at a function in Lucknow pic.twitter.com/3BkCcprJsm
— ANI UP/Uttarakhand (@ANINewsUP) November 29, 2017
ലഖ്‌നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം നടന്നത്. വീഡിയോ വൈറലായതോടെ കര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തി.
‘പത്മാവതി സിനിമയ്‌ക്കെതിരെ പോരാടാന്‍ വ്യക്തമായ കാരണങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും രജപുത്രവികാരം മാനിക്കാതെയുള്ള അപര്‍ണയുടെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്നുമാണ്’ കര്‍ണിസേന തലവന്‍ ലോകേന്ദ്രസിങ് കല്‍വി പ്രതികരിച്ചത്.
രജപുത്രവനിതയായിട്ടും ഇത്തരം പാട്ടിന് നൃത്തം ചെയ്യാന്‍ എങ്ങനെ സാധിച്ചുവെന്നും കര്‍ണിസേന വിമര്‍ശിച്ചു.