കോഴിക്കോട്: നവ സമ്പന്നന്‍മാര്‍ക്കൊപ്പം ജീവിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകകേരള സഭയിലൂടെ പൊതു സമൂഹത്തെ അപമാനിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. മുതലാളിത്തത്തിന്റെ പാത പിന്‍തുടരുന്ന മുഖ്യമന്ത്രി സ്വന്തം താത്പര്യത്തിന് വേണ്ടിയാണ് സഭ സംഘടിപ്പിച്ചതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി അടിമുടി മുതലാളിത്തത്തിന്റെ പാതയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. നവസമ്പന്നന്‍മാരുമായിട്ടാണ് അദ്ദേഹത്തിന്റെ എല്ലാ ബന്ധങ്ങളും. അല്ലെങ്കില്‍ അദ്ദേഹം നിഷേധിക്കട്ടെ. എംപിമാരെ മാത്രമല്ല, കേരളീയ പൊതുസമൂഹത്തെയാണ് ലോകകേരള സഭയിലൂടെ മുഖ്യമന്ത്രി അപമാനിച്ചിരിക്കുന്നത്. ഇതുകൊണ്ടൊന്നും ഇവിടെ നിക്ഷേപങ്ങള്‍ വരാന്‍ പോകുന്നില്ലന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇത്തരം സഭകളിലൊക്കെ നന്നായി ആലോചിച്ച ശേഷം മാത്രമെ പ്രതിപക്ഷം പങ്കെടുക്കാവു എന്നാണ് എന്റെ ഉറച്ച അഭിപ്രായം. ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വരേണ്ടതാണ്. ആ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി തയ്യാറാകേണ്ടതായിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.