കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി ജി. സുധാകരന്‍ രാജിവെയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും സംസാരിക്കുന്ന പാര്‍ട്ടിയാണു സിപിഎമ്മെന്നും സ്ത്രീകളുടെ മാന്യതയ്‌ക്കെതിരായി പ്രസ്താവന നടത്തിയ സുധാകരനെ കേരള സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തെ പൊതു പരിപാടിക്കിടെ അപമാനിച്ചെന്നാണ് പരാതി. 2016ല്‍ തോട്ടപ്പള്ളി റോഡ് ശിലാസ്ഥാപന ചടങ്ങിനിടെയാണ് സംഭവം. പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസ് എടുത്തില്ല.
കേസില്‍ മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ച് ജി.സുധാകരന് കോടതി സമന്‍സ് അയച്ചു.