കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; പിടികൂടേണ്ടത് ഡമ്മി പ്രതികളെയല്ലെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

കൊച്ചി: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ ഡമ്മി പ്രതികളെയല്ല പിടിക്കേണ്ടതെന്നും യഥാര്‍ത്ഥ പ്രതികളെയാണ് പിടിക്കേണ്ടതെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

സര്‍ക്കാരിനെതിരെ ബുധനാഴ്ച കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടി പ്രതിഷേധസംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നും പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊലപാതകത്തിന് ശേഷം പൊലീസും ആഭ്യന്തരവകുപ്പും ചേര്‍ന്ന് ഒളിച്ചുകളി നടത്തുകയാണ്. കൊല ചെയ്യപ്പെട്ട കൃപേഷ് ഒരു പട്ടാളക്കാരനാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത്രയും ശോചനീയമായ വീടുകള്‍ കേരളത്തിലുണ്ടെന്ന് പോലും വിശ്വസിക്കാന്‍ സാധിക്കാത്ത ദരിദ്രകുടുംബമാണ് കൊല്ലപ്പെട്ട കുട്ടികളിലൊരാളായ കൃപേഷിന്റേത്, മുല്ലപ്പള്ളി വ്യക്തമാക്കി.

Top