തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ഏജന്‍സിയായി ദേവസ്വം ബോര്‍ഡ് അധ:പതിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് സ്വീകരിച്ച നിലപാടിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യൂത്ത് കോണ്‍ഗ്രസിനെയും മുല്ലപ്പള്ളി രാമചന്ദ്രന്‍ ശാസിച്ചു. വയനാട് സീറ്റിന്റെ കാര്യത്തില്‍ പരസ്യ പ്രതികരണമോ പ്രമേയമോ കൊണ്ടു വന്നാല്‍ നടപടിയെടുക്കുമെന്നാണ് മുല്ലപ്പള്ളി ശാസിച്ചത്.